പന്തളം രാജകുടുംബത്തിന്റെ കുടുംബക്ഷേത്രമാണ് പന്തളം വലിയകോയിക്കല്‍ക്ഷേത്രം. പത്തനംതിട്ട ജില്ലയിലെ പന്തളത്ത് കൊട്ടാരവളപ്പില്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നു.
പ്രധാന പ്രതിഷ്ഠ അയ്യപ്പനാണ്. മകരവിക്ക് ഉത്സവത്തിനു മുന്നോടിയായി ശബരിമലയിലേക്കുള്ള തിരുവാഭരണ ഘോഷയാത്ര തുടങ്ങുന്നത് വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നാണ്. എല്ലാ വര്‍ഷവും മകരവിളക്ക് ഉത്സവകാലത്ത് കോടിക്കണക്കിന് ഭക്തര്‍ ഈ ക്ഷേത്രം സന്ദര്‍ശിച്ചുവരുന്നു.