കേരളത്തിലെ ശാസ്താക്ഷേത്രങ്ങളില് വച്ച് ഏറ്റവും പ്രസിദ്ധവും പ്രധാനപ്പെട്ടതുമാണ് സ്വാമിഅയ്യപ്പന്റെ പേരിലുള്ള ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രം.
പത്തനംതിട്ട ജില്ലയിലെ സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം മൂവായിരം അടി ഉയത്തിലുള്ള ശബരിമല എന്നു നാമകരണം ചെയ്യപ്പെട്ടിട്ടുള്ള കുന്നിനു മുകളില്‍ അദ്വിതീയമായ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നു. എല്ലാ മതത്തില്‍പ്പെട്ടവര്‍ക്കും ഈ ക്ഷേത്രത്തില്‍ പ്രവേശനമുണ്ട്. സന്നിധാനത്തിനു കിഴക്കുവശത്തായി അയ്യപ്പന്റെ ആത്മമിത്രമായ വാവര്‍ക്കു സമര്‍പ്പിക്കപ്പെട്ട വാവരുനട മതസൗഹാര്‍ദ്ദത്തിന്റെ മകുടോദാഹരണമായി നിലകൊള്ളുന്നു. വര്‍ഷത്തില്‍ എല്ലാ ദിവസവും നടതുറക്കുകയില്ല എന്നത് ഈ ക്ഷേത്രത്തിന്റെ മറ്റൊരു സവിശേഷതയാണ്. മണ്ഡലപൂജാകാലത്തും മകരവിളക്ക്, വിഷു എന്നീ സമയങ്ങളിലും മലയാളമാസം ഒന്നാം തിയതികളിലും മാത്രമേ ആരാധനയ്ക്കായി നട തുറക്കുകയുള്ളൂ.
തീര്‍ത്ഥാടകര്‍ നാല്പത്തൊന്നു ദിവസത്തെ വ്രതം നോറ്റ് ശബരിമലദര്‍ശനം നടത്തണമെന്നാണ് വിശ്വസിക്കപ്പെടുന്നത്. പരമ്പരാഗത കാട്ടുവഴികളിലൂടെയും താരതമ്യേന ആയാസരഹിതമായ പമ്പവഴിയും തീര്‍ത്ഥാടകര്‍ ഇവിടെ എത്തിച്ചേരുന്നു.