കളത്തൂപ്പുഴ ശാസ്താ ക്ഷേത്രം

കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കില്‍ കല്ലട നദിയുടെ കൈവഴിയായ കുളത്തൂപ്പുഴയുടെ തീരത്താണ് കുളത്തൂപ്പുഴ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ബാലശാസ്താവിന്റെ രൂപത്തിലാണ് ഇവിടത്തെ അയ്യപ്പ പ്രതിഷ്ഠ. കേരളത്തിലെ 108 ശാസ്താക്ഷേത്രങ്ങളില്‍ ഒന്നാണിത്. ഇവിടത്തെ പ്രതിഷ്ഠാകര്‍മ്മം നിര്‍വഹിച്ചത് പരശുരാമനാണെന്ന് വിശ്വസിച്ചുവരുന്നു. ഇവിടെ ഉഗ്രമൂര്‍ത്തിയായും മംഗളപ്രദായകനായും രണ്ടു ഭാവത്തിലുള്ള മൂര്‍ത്തിയെ കാണാം. ശിവന്‍, യക്ഷി, വിഷ്ണു, ഗണപതി, ഭൂതത്താന്‍, നാഗര്‍, കറുപ്പസ്വാമി എന്നിവരാണ് ഇവിടെത്ത ഉപപ്രതിഷ്ഠകള്‍.

പന്തളം രാജാവാണ് ഈ ക്ഷേത്രം സ്ഥാപിച്ചതെങ്കിലും ശാസ്താവിന്റെ വിഗ്രഹം പ്രതിഷ്ഠിച്ചത് കൊട്ടാരക്കരയില്‍ നിന്നുള്ള ഒരു ബ്രാഹ്മണനായിരുന്നുവെന്നാണ് ഐതിഹ്യം. ക്ഷേത്രം കൊട്ടാരക്കര രാജാവിന്റെ കീഴിലായിരുന്നു. പിന്നീട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ക്ഷേത്രം കൈമാറി. ക്ഷേത്രത്തിനടുത്തുള്ള കുളം ഇവിടത്തെ ആകര്‍ഷണങ്ങളില്‍ ഒന്നാണ്. തൊലിപ്പുരത്ത് ഉണ്ടാകുന്ന അരിമ്പാറ മാറ്റുന്നതിന് ഭക്തര്‍ ഇവിടെ മീനൂട്ട് വഴിപാട് നടതതിവരുന്നു. അയ്യപ്പന് പ്രിയപ്പെട്ടവരായി കരുതപ്പെടുന്ന പുഴയിലെ മീനുകളെ സംരക്ഷിക്കാന്‍ ഭക്തര്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. മീന്‍പിടിത്തം കര്‍ശനമയി നിരോധിക്കപ്പെട്ടിരിക്കുന്നു. ക്ഷേത്രത്തിന്റെ താന്ത്രികാവകാശങ്ങള്‍ കൊക്കലത്ത് മഠത്തിനാണ്.

കൊല്ലത്തിന്റെ കിഴക്കുഭാഗത്തുള്ള സംരക്ഷിതവനമേഖലയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തിരുവനന്തപുരം- ചെങ്കോട്ട ഹൈവേ കുളത്തൂപ്പുഴയിയൂടെ കടന്നുപോകുന്നു. തമിഴ്നാടില്‍ നിന്നുള്ള ഭക്തര്‍ക്ക് തെങ്കാശി,ചെങ്കോട്ട, ആരിയങ്കാവ്, തെന്മല എന്നിവിടങ്ങളിലൂടെ ക്ഷേത്രത്തില്‍ എത്തിച്ചേരാന്‍ കഴിയും. ഏറ്റവും അടുത്തുള്ള റയില്‍വേ സ്റ്റേഷന്‍ പത്തു കിലോമീറ്റര്‍ അപ്പുറത്തുള്ള തെന്മലയാണ്.

ഇവിടത്ത പ്രധാന ഉത്സവം ഏപ്രില്‍- മെയ് മാസങ്ങളില്‍ നടക്കുന്ന വിഷ്ണുമഹോത്സവമാണ്. മേടം അഞ്ചു മുതല്‍ പതിനാലു വരെ തിരുവുത്സവം ആഘോഷിക്കുന്നു.

 

ബന്ധപ്പെടാവുന്ന ഇ-മെയിൽ

ഈ വെബ്‌സൈറ്റിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള നിർദ്ദേശങ്ങൾക്ക്, ഇ-മെയിൽ ചെയ്യുക: webprd@kerala.gov.in

Connect us

ഹെല്‍പ് ലൈന്‍

rfdbvn

Updated Schedule