തീര്‍ത്ഥാടന സൗകര്യങ്ങള്‍

ആരോഗ്യപരിപാലന കേന്ദ്രങ്ങള്‍ (സ്പെഷ്യാലിറ്റി, സൂപ്പര്‍സ്പെഷ്യാലിറ്റി സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികള്‍)  

മെഡിക്കല്‍ കോളേജ് ആശുപത്രി, കോട്ടയം, ജനറല്‍ ആശുപത്രി, പത്തനംതിട്ട, കാര്‍ഡിയോളജി സെന്റര്‍ - പമ്പ, നീലിമല, അപ്പാച്ചിമേട്, സന്നിധാനം
എന്നിവിടങ്ങളില്‍ തീര്‍ത്ഥാടകര്‍‍ക്ക് ചികിത്സാ സൗകര്യം ലഭിക്കുന്നതാണ്. പമ്പയിലും നിലയ്ക്കലും അടിയന്തര ചികിത്സാസൗകര്യങ്ങളുള്ള മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളുണ്ട്.

 

കാര്‍ഡിയാക് സെന്ററുകള്‍

  • അപ്പാച്ചിമേട്- 04735-202050
  • നീലിമല- 04735-203384

പമ്പ

  • ഗവണ്‍മെന്റ് ആശുപത്രി- 04735-203318
  • ഗവണ്‍മെന്റ് ഹോമിയോ ആശുപത്രി- 04735-203537
  • ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രി- 04735-202536
  • സഹാസ് ഹോസ്പിറ്റല്‍- 04735-203350

സന്നിധാനം

  • ഗവണ്‍മെന്റ് ആശുപത്രി- 04735-202101
  • ഗവണ്‍മെന്റ് ഹോമിയോ ആശുപത്രി- 04735-202843
  • ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രി- 04735-202102
  • സഹാസ് ഹോസ്പിറ്റല്‍- 04735-202080
  • എന്‍.എസ്.എസ്.ഹോസ്പിറ്റല്‍- 04735-202010

 

 

പമ്പ :
404 ശുദ്ധജല പൈപ്പുകളും മൂന്ന് ചുക്ക് വെള്ള വിതരണ കൗണ്ടറുകളും ഉണ്ട്.

സന്നധാനം :
306 ശുദ്ധജല പൈപ്പും ചുക്കുവെള്ള വിതരണത്തിനായി നാല്പതു കൗണ്ടറുകളും ഉണ്ട്.

നിലയ്ക്കല്‍ :
1200 ശുദ്ധജലപൈപ്പുകളും ചുക്കുവെള്ള വിതരണത്തിനായി എട്ടു കൗണ്ടറുകളും ഉണ്ട്.

ശബരിമല ശ്രീധര്‍മ്മശാസ്താ അന്നദാന ട്രസ്റ്റ്
പശ്ചിമഘട്ടത്തിലെ പെരിയാര്‍ കടുവാസങ്കേതത്തിലെ കൊടുംകാട്ടിലാണ് അന്താരാഷ്ട്രപ്രശസ്തി ആര്‍ജിച്ച ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രം സ്ഥിതിചെയ്യുന്നത്. വര്‍ഷംതോറും ഇന്ത്യക്കാരും വിദേശികളുമായ കോടിക്കണക്കിനു തീര്‍ത്ഥാടകരെ ഈ ക്ഷേത്രം ആകര്‍ഷിക്കുന്നു.
ശബരിമലക്ഷേത്രത്തിലെ മുഖ്യമൂര്‍ത്തിയായ അയ്യപ്പസ്വാമിയെ തീര്‍ത്ഥാടകര്‍ അന്നദാനപ്രഭു എന്നാണ് വിളിക്കുന്നത്. അതുകൊണ്ട് ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഭക്ഷണം നല്‍കുക എന്നത് ഒരു സമര്‍പ്പണവും അയ്യപ്പധര്‍മ്മവുമായി പരിഗണിക്കപ്പെടുന്നു.
ശബരിമലക്ഷേത്രത്തിന്റെ ഭരണസമതിയായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ശബരിമലഭക്തര്‍ക്ക് ശബരിമലയിലും പമ്പയിലും ഇടത്താവളങ്ങളിലും സൗജന്യഭക്ഷണം പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. കോടിക്കണക്കിന് തീര്‍ത്ഥാടകര്‍ ഓരോ വര്‍ഷവും ശബരിമലയില്‍ എത്തുന്നതുകൊണ്ട് ഈ പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിന് ഭാരിച്ച വിഭവങ്ങള്‍ ആവശ്യമായിവരുന്നു. ശബരിമലയിലും മറ്റു ക്ഷേത്രങ്ങളിലും എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സൗജന്യഭക്ഷണം നല്‍കുന്നതിലേക്കായി ശബരിമല ശ്രീധര്‍മ്മശാസ്താ അന്നദാന ട്രസ്റ്റ് എന്ന പേരില്‍ ബോര്‍ഡ് ഒരു ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ട്. മാളികപ്പുറം ക്ഷേത്രത്തിനു പുറകിലായി ബേര്‍ഡ് ഒരു അന്നദാനമണ്ഡപം നിര്‍മ്മിച്ചിട്ടുണ്ട്. ഇത് ഇന്ത്യയിലെ ഏറ്റവും വലിയ അന്നദാനമണ്ഡപമാണ്. എല്ലാദിവസവും രണ്ടു ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ക്ക് സൗജന്യഭക്ഷണം നല്‍കാന്‍ സജ്ജമാണ്.

സംഭാവനകള്‍ അയക്കേണ്ട വിലാസം-
എക്സിക്യൂട്ടീ ഓഫീസര്‍
ശബരിമലദേവസ്വം
പത്തനംതിട്ട ജില്ല
കേരളം.
ഫോണ്‍- 04735-202028

 അല്ലെങ്കില്‍

ദേവസ്വം അക്കൗണ്ട് ഓഫീസറില്‍
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
നന്തന്‍കോട്
തിരുവനന്തപുരം (ഫോണ്‍-0471-2315837, ഫാക്സ്- 0471-2315834)
ഇമെയ്ല്‍- devaswomaccountsofficer@gmail.com

ശബരിമല ശ്രീധര്‍മ്മശാസ്താ അന്നദാന ട്രസ്റ്റിന്റെ പേരില്‍ ക്രോസ് ചെയ്ത ചെക്കായോ ഡീഡിയായോ സംഭാവനകള്‍ നല്‍കാവുന്നതാണ്. സംഭാവനകള്‍ക്ക് വരുമാന നികുതിയുടെ വകുപ്പുകള്‍ 80 G(5)(VI) പ്രകാരം നികുതി ഇളവ് ലഭിക്കുന്നതാണ്.

RTGS/NEFT വഴി ഇടപാടുകള്‍ നടത്തുന്നതിനുള്ള അക്കൗണ്ട് നമ്പര്‍-

ധനലക്ഷ്മി ബാങ്ക്, നന്തന്‍കോട്, തിരുവനന്തപുരം
അക്കൗണ്ട് നമ്പര്‍- 012601200000086
IFSC code: DLXB0000275

HDFC ബാങ്ക്, ശാസ്തമംഗലം, തിരുവനന്തപുരം
അക്കൗണ്ട് നമ്പര്‍- 15991110000014
IFSC code: HDFC0001599

ശബരിമലയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ സംഭാവനകള്‍ സ്വീകരിക്കുന്നതാണ്.
www.sabarimala.tdb.org.in
അല്ലെങ്കില്‍ ധനലക്ഷ്മി ബാങ്കിന്റെയോ എച്ച്.ഡി.എഫ്.സി.
ബാങ്കിന്റെയോ നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിക്കാവുന്നതാണ്.
www.dhanbank.com, www.hdfcbanks.com

പദ്ധതിപ്രകാരമുള്ള സംഭാവനകള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍-

അമ്പത് ലക്ഷം രൂപ
സംഭാവന നല്‍കുന്നയാളുടെയോ നിര്‍ദ്ദേശിക്കപ്പെടുന്ന ആളുടെയോ പേരില്‍ പത്ത് വര്‍ഷക്കാലം ദിവസം മൂന്നു നേരം അന്നദാനം നടത്തുന്നതാണ്.
മണ്ഡലപൂജയ്ക്കും മകരവിളക്കിനും മുമ്പുള്ള നാലു ദിവസങ്ങളില്‍ ഒഴികെ വര്‍ഷത്തില്‍ അഞ്ചുദിവസം സൗജന്യതാമസസൗകര്യം.
സൗകര്യപൂര്‍വം ദര്‍ശനം നടത്താനുള്ള ക്രമീകരണം.
പ്രതിവര്‍ഷം രണ്ട് ടിന്‍ അരവണയും (250 മില്ലി) രണ്ട് പാക്കറ്റ് അപ്പവും അടങ്ങുന്ന പ്രസാദം കിറ്റ് പതിനഞ്ച് വര്‍ഷക്കാലം.

ഇരുപത്തഞ്ച് ലക്ഷം രൂപ
സംഭാവന നല്‍കുന്നയാളുടെയോ നിര്‍ദ്ദേശിക്കപ്പെടുന്ന ആളുടെയോ പേരില്‍ നാല് വര്‍ഷക്കാലം ദിവസം മൂന്നു നേരം അന്നദാനം നടത്തുന്നതാണ്.
മണ്ഡലപൂജയ്ക്കും മകരവിളക്കിനും മുമ്പുള്ള നാലു ദിവസങ്ങളില്‍ ഒഴികെ വര്‍ഷത്തില്‍ മൂന്നു ദിവസം സൗജന്യതാമസസൗകര്യം.
സൗകര്യപൂര്‍വം ദര്‍ശനം നടത്താനുള്ള ക്രമീകരണം.
പ്രതിവര്‍ഷം രണ്ട് ടിന്‍ അരവണയും (250 മില്ലി) രണ്ട് പാക്കറ്റ് അപ്പവും അടങ്ങുന്ന പ്രസാദം കിറ്റ് പത്ത് വര്‍ഷക്കാലം.

ഇരുപത് ലക്ഷം രൂപ
സംഭാവന നല്‍കുന്നയാളുടെയോ നിര്‍ദ്ദേശിക്കപ്പെടുന്ന ആളുടെയോ പേരില്‍ മൂന്നു വര്‍ഷക്കാലം ദിവസം മൂന്നു നേരം അന്നദാനം നടത്തുന്നതാണ്.
മണ്ഡലപൂജയ്ക്കും മകരവിളക്കിനും മുമ്പുള്ള നാലു ദിവസങ്ങളില്‍ ഒഴികെ വര്‍ഷത്തില്‍ രണ്ട് ദിവസം പത്തു വര്‍ഷക്കാലം സൗജന്യതാമസസൗകര്യം.
സൗകര്യപൂര്‍വം ദര്‍ശനം നടത്താനുള്ള ക്രമീകരണം.
പ്രതിവര്‍ഷം രണ്ട് ടിന്‍ അരവണയും (250 മില്ലി) രണ്ട് പാക്കറ്റ് അപ്പവും അടങ്ങുന്ന പ്രസാദം കിറ്റ് പത്ത് വര്‍ഷക്കാലം.

പതിനഞ്ച് ലക്ഷം രൂപ
സംഭാവന നല്‍കുന്നയാളുടെയോ നിര്‍ദ്ദേശിക്കപ്പെടുന്ന ആളുടെയോ പേരില്‍ രണ്ട് വര്‍ഷക്കാലം ദിവസം മൂന്നു നേരം അന്നദാനം നടത്തുന്നതാണ്.
മണ്ഡലപൂജയ്ക്കും മകരവിളക്കിനും മുമ്പുള്ള നാലു ദിവസങ്ങളില്‍ ഒഴികെ വര്‍ഷത്തില്‍ രണ്ട് ദിവസം അഞ്ചുവര്‍ഷക്കാലം സൗജന്യതാമസസൗകര്യം.
സൗകര്യപൂര്‍വം ദര്‍ശനം നടത്താനുള്ള ക്രമീകരണം.
പ്രതിവര്‍ഷം രണ്ട് ടിന്‍ അരവണയും (250 മില്ലി) രണ്ട് പാക്കറ്റ് അപ്പവും അടങ്ങുന്ന പ്രസാദം കിറ്റ് പത്ത് വര്‍ഷക്കാലം.

പത്ത് ലക്ഷം രൂപ
സംഭാവന നല്‍കുന്നയാളുടെയോ നിര്‍ദ്ദേശിക്കപ്പെടുന്ന ആളുടെയോ പേരില്‍ രണ്ട് വര്‍ഷക്കാലം ദിവസം രണ്ട് നേരം അന്നദാനം നടത്തുന്നതാണ്.
മണ്ഡലപൂജയ്ക്കും മകരവിളക്കിനും മുമ്പുള്ള നാലു ദിവസങ്ങളില്‍ ഒഴികെ അഞ്ച് വര്‍ഷക്കാലത്തേക്ക് വര്‍ഷത്തില്‍ രണ്ട് ദിവസം സൗജന്യതാമസസൗകര്യം.
സൗകര്യപൂര്‍വം ദര്‍ശനം നടത്താനുള്ള ക്രമീകരണം.
പ്രതിവര്‍ഷം രണ്ട് ടിന്‍ അരവണയും (250 മില്ലി) രണ്ട് പാക്കറ്റ് അപ്പവും അടങ്ങുന്ന പ്രസാദം കിറ്റ് പത്ത് വര്‍ഷക്കാലം.

അഞ്ച് ലക്ഷം രൂപ
സംഭാവന നല്‍കുന്നയാളുടെയോ നിര്‍ദ്ദേശിക്കപ്പെടുന്ന ആളുടെയോ പേരില്‍ ഒരു ദിവസം രണ്ട് നേരം അന്നദാനം നടത്തുന്നതാണ്.
മണ്ഡലപൂജയ്ക്കും മകരവിളക്കിനും മകരവിളക്കിനും മുമ്പുള്ള നാലു ദിവസങ്ങളില്‍ ഒഴികെ രണ്ടു വര്‍ഷക്കാലം വര്‍ഷത്തില്‍ ഒരു ദിവസം സൗജന്യതാമസസൗകര്യം.
സൗകര്യപൂര്‍വം ദര്‍ശനം നടത്താനുള്ള ക്രമീകരണം.
പ്രതിവര്‍ഷം രണ്ട് ടിന്‍ അരവണയും (250 മില്ലി) രണ്ട് പാക്കറ്റ് അപ്പവും അടങ്ങുന്ന പ്രസാദം കിറ്റ് പത്ത് വര്‍ഷക്കാലം.

മൂന്നു ലക്ഷം രൂപ
സംഭാവന നല്‍കുന്നയാളുടെയോ നിര്‍ദ്ദേശിക്കപ്പെടുന്ന ആളുടെയോ പേരില്‍ ഒരു ദിവസം ഒരു നേരം അന്നദാനം നടത്തുന്നതാണ്.
മണ്ഡലപൂജയ്ക്കും മകരവിളക്കിനും മുമ്പുള്ള നാലു ദിവസങ്ങളില്‍ ഒഴികെ ഒരു ദിവസം സൗജന്യതാമസസൗകര്യം.
സൗകര്യപൂര്‍വം ദര്‍ശനം നടത്താനുള്ള ക്രമീകരണം.
പ്രതിവര്‍ഷം രണ്ട് ടിന്‍ അരവണയും (250 മില്ലി) രണ്ട് പാക്കറ്റ് അപ്പവും അടങ്ങുന്ന പ്രസാദം കിറ്റ് പത്ത് വര്‍ഷക്കാലം.

നൂറിന്റെ ഗുണിതമായ ഏതുതുകയും ഭക്തര്‍ക്ക് സംഭാവനയായി നല്‍കാവുന്നതാണ്.
കമ്പനികള്‍, ഫേമുകള്‍, കൂട്ടുചേര്‍ന്ന് സംഭാവന നല്‍കുന്നവര്‍, സ്പോണ്‍സര്‍മാര്‍ എന്നിവര്‍ നാമനിര്‍ദ്ദേശം ചെയ്യപ്പടുന്ന ആള്‍ക്ക്  ആനുകൂല്യങ്ങള്‍ ലഭിക്കുന്നതാണ്. സംഭാവന നല്‍കുന്ന വ്യക്തികള്‍ക്കും ആവശ്യമുണ്ടെങ്കില്‍ നോമിനികളെ നിശ്ചയിക്കാവുന്നതാണ്. ഈ പദ്ധതിപ്രകാരമുള്ള അന്നദാനം എല്ലാ ഭക്തര്‍ക്കും പരിധികളില്ലാതെ നല്‍കുന്നതാണ്.

അയ്യപ്പസ്വാമിയുടെ അനുഗ്രഹത്തോടെ,
ശബരിമല ശ്രീധര്‍മ്മശാസ്താ അന്നദാന ട്രസ്റ്റിനുവേണ്ടി,
ദേവസ്വം കമ്മീഷണറും ട്രസ്റ്റികളും
ദേവസ്വം കമ്മീഷണറുടെ ഓഫീസ്
നന്തന്‍കോട്, തിരുവനന്തപുരം 695003
ഫോണ്‍- 0471-2315156, 2314288
ഫാക്സ്- 0471-2315156
ഇമെയ്ല്‍- sabarimala.annadanam@gmail.com

 

പമ്പ
ആകെ- 346
60 സ്ത്രീകള്‍ക്കുള്ള ടോയ്‍ലറ്റ്
60 ബയോ ടോയ്‍ലറ്റ്
40 ബയോ യൂറിനല്‍സ്
പമ്പ മുതല്‍ ശബരിമല വരെയുള്ള പരമ്പരാഗതപാതയില്‍ 10 ബയോടോയ്‍ലറ്റുകളും 36 ബയോ യൂറിനലുകളും ഉണ്ട്.

നിലയ്ക്കല്‍
ആകെ-1090
60 കുളിമുറികളും 120 മൂത്രപ്പുരകളും

സന്നിധാനം
ആകെ- 1161
160 കുളിമുറികളും 150 മൂത്രപ്പുരകളും

 

 

പമ്പ
അന്നദാനമണ്ഡപം, പമ്പ

നിലയ്ക്കല്‍
അന്നദാനമണ്ഡപം, നിലയ്ക്കല്‍

സന്നധാനം
അന്നദാനമണ്ഡപം, നിലയ്ക്കല്‍
പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവ ഇവിടെ ലഭ്യമാണ്.

 

 

സന്നിധാനത്ത് പ്രസാദവിതരണത്തിനായി പ്രത്യേകം കൗണ്ടറുകള്‍ ഉണ്ട്.

 

താഴെപ്പറയുന്ന വിവിധ നിരക്കുകളില്‍ മുറികള്‍ ലഭ്യമാണ്.

റൂം ടൈപ്പ്

വാടകത്തുക(12 മണിക്കൂര്‍)

വാടകത്തുക(16 മണിക്കൂര്‍)

ആകെ മുറികള്‍

ക്ലാസ് ഏ

250

350

138

ക്ലാസ് ബി

400

600

71

ക്ലാസ് സി

450

650

276

ക്ലാസ് ഡി

500

700

2

ക്ലാസ് ഇ

650

850

64

ക്ലാസ് എഫ്

750

1050

2

ക്ലാസ് ജി

850

1150

4

ക്ലാസ് എച്ച്

975

1375

2

ക്ലാസ് ഐ

1125

1525

1

ക്ലാസ് ജെ

1200

1600

4

ക്ലാസ് കെ

1600

2200

1

9000 വാഹനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന 16 പാര്‍ക്കിങ് ഗ്രൗണ്ടുകള്‍. 2000 വാഹനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മറ്റൊരു പാര്‍ക്കിങ് ഗ്രൗണ്ടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിവരുന്നു.

 

ശബരിമല മണ്ഡല- മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയില്‍  തീര്‍ഥാടകര്‍ക്കായി 25 ഇടത്താവളങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇടത്താവളങ്ങള്‍ 24  മണിക്കൂറും  പ്രവര്‍ത്തന സജ്ജമാണ്. ഇടത്താവളങ്ങളില്‍ വനിതാ പോലീസ് ഓഫീസര്‍മാരുടെ സേവനം ലഭ്യമാണ്. എല്ലാ ഇടത്താവളങ്ങളിലും പോലീസ് നൈറ്റ് പട്രോളിംഗ് ഏര്‍പെടുത്തിയിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് വിരി വയ്ക്കാനുള്ള സൗകര്യം, ആഹാരം, കുടിവെള്ളം, ശൗചാലയം എന്നീ സൗകര്യങ്ങള്‍ എല്ലാ ഇടത്താവളങ്ങളിലും ലഭ്യമാണ്.

ജില്ലയിലെ ഇടത്താവളങ്ങള്‍:

  • അടൂര്‍ ഏഴംകുളം ദേവി ക്ഷേത്രം
  • പന്തളം വലിയകോയിക്കല്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം
  • കോന്നി മുരിങ്ങമംഗലം ക്ഷേത്രം  
  • കൊടുമണ്‍ തോലുഴം ജംഗ്ഷന്‍
  • പത്തനംതിട്ട ഇടത്താവളം
  • ഓമല്ലൂര്‍ ശ്രീ രക്തകണ്ഠ സ്വാമി ക്ഷേത്രം
  • മലയാലപ്പുഴ ദേവി ക്ഷേത്രം
  • ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം
  • ഇലന്തൂര്‍ പഞ്ചായത്ത് സ്റ്റേഡിയം
  • കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയം
  • അയിരൂര്‍ ക്ഷേത്രം
  • തെള്ളിയൂര്‍
  • തിരുവല്ല മുനിസിപ്പല്‍ സ്റ്റേഡിയം  
  • മീന്തലക്കര ശാസ്താ ക്ഷേത്രം
  • റാന്നി ഇടത്താവളം പഴവങ്ങാടി
  • റാന്നി രാമപുരം ക്ഷേത്രം
  • കൂനംകര ശബരീ ശരണാശ്രമം
  • പെരുനാട് ഇടത്താവളം
  • പെരുനാട് യോഗമായണ്ട ആശ്രമം
  • വടശേരിക്കര ചെറിയകാവ് ദേവി ക്ഷേത്രം  
  • വടശേരിക്കര പ്രയാര്‍ മഹാ വിഷ്ണു ക്ഷേത്രം  
  • പെരുനാട് കാക്കാട്‌കോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രം
  • പെരുനാട് മാടമണ്‍ ഋഷികേശ ക്ഷേത്രം
  • കുളനട ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
  • കുളനട പഞ്ചായത്ത് ഇടത്താവളം

തീര്‍ഥാടകര്‍ക്ക് സുരക്ഷിതയാത്രയൊരുക്കി സേഫ് സോണ്‍ പദ്ധതി

ശബരിമല റോഡുകളില്‍ തീര്‍ഥാടകരുടെ സുരക്ഷിതയാത്ര ലക്ഷ്യമാക്കി കേരള മോട്ടോര്‍ വാഹനവകുപ്പും കേരള റോഡ് സുരക്ഷാ അതോറിട്ടിയും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് സേഫ് സോണ്‍ പദ്ധതി. തീര്‍ഥാടനകാലം അവസാനിക്കുന്നത് വരെ  400 കിലോ മീറ്റര്‍ വ്യാപ്തിയില്‍ സേഫ് സോണ്‍ പദ്ധതിയുടെ സേവനമാണ്  തീര്‍ഥാടകര്‍ക്ക് ലഭിക്കുന്നത്. അപകടരഹിതമായ തീര്‍ഥാടനകാലം ഭക്തര്‍ക്ക് ഉറപ്പുവരുത്തുക എന്നതാണ് ലക്ഷ്യം.

പ്രധാന ചെക്ക് പോസ്റ്റുകള്‍, ടോള്‍ ബൂത്തുകള്‍, ഇടത്താവളങ്ങള്‍ എന്നിവ വഴി ഗുരുസ്വാമിമാര്‍, ഡ്രൈവര്‍മാര്‍ എന്നിവര്‍ക്കിടയില്‍ സേഫ് സോണ്‍ പദ്ധതിയെക്കുറിച്ച് ആറുഭാഷകളില്‍ ലഘു ലേഖകള്‍ വിതരണം ചെയ്യുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നഡ,തെലുങ്കു എന്നീ ആറു ഭാഷകളില്‍ സേഫ് സോണ്‍ പദ്ധതി പ്രദേശങ്ങള്‍, പെട്രോളിംഗ് വാഹനങ്ങള്‍, റയില്‍വേസ്റ്റേഷന്‍ എന്നിവിടങ്ങളിലും അനൗണ്‍സ്‌മെന്റ് ഒരുക്കിയിട്ടുണ്ട്.

ഇലവുങ്കല്‍ സേഫ് സേണ്‍ മെയിന്‍ കണ്‍ട്രോള്‍ ഓഫീസ് കൂടാതെ എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളിലായി രണ്ടു സബ് ഡിവിഷനുകളും പ്രവര്‍ത്തിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സേഫ് സോണില്‍ ഇലവുങ്കല്‍, കുട്ടിക്കാനം, എരുമേലി എന്നിവിടങ്ങളിലായി 24 സ്‌ക്വാഡുകളാണ് പ്രവര്‍ത്തിക്കുന്നത്. ചെറുതും വലുതുമായ ഒരുകോടി വാഹനങ്ങളാണ് തീര്‍ഥാടനപാതയില്‍ പ്രതീക്ഷിക്കുന്നത്. ഇക്കാലയളവില്‍ നാലു ലക്ഷം കിലോമീറ്റര്‍ ദൂരം പട്രോളിംഗ് നടത്തും. അപകടമുണ്ടായാല്‍ അടിയന്തരമായി  രക്ഷാപ്രവര്‍ത്തനം നടത്തി പരുക്കേറ്റവരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ആശുപത്രികളില്‍ എത്തിക്കാന്‍ ആരോഗ്യ വകുപ്പ്, പോലീസ് എന്നിവയുടെ ആംബുലന്‍സ് സര്‍വീസുകള്‍ ഉപയോഗിക്കും. വാഹനങ്ങള്‍ തകരാറിലായാല്‍ ഗതാഗതതടസം ഉണ്ടാകാതെ അവിടെ നിന്നും മാറ്റി സൗജന്യമായി അറ്റകുറ്റപ്പണി നടത്തും. 40 ടണ്‍ ഭാരം വരെയുള്ള വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്കായി ഇലവുങ്കല്‍ കേന്ദ്രീകരിച്ച് ടയര്‍ പഞ്ചര്‍/ റിപയര്‍ മൊബൈല്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ 35 വാഹന നിര്‍മാതാക്കളുടെ 90 മെക്കാനിക്കല്‍ ടീമുകളും പ്രവര്‍ത്തനസജ്ജമാണ്.

സേഫ് സോണ്‍: അടിയന്തരഘട്ടങ്ങളില്‍  വിളിക്കാം ഈ നമ്പരുകളില്‍

ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് തീര്‍ഥാടനത്തിന് എത്തുന്ന ഭക്തര്‍ക്ക് സുരക്ഷയൊരുക്കി സേഫ് സോണ്‍ പദ്ധതി. വാഹനാപകടം ഉള്‍പ്പെടെ ഏത് അടിയന്തര സാഹചര്യങ്ങളിലും തീര്‍ഥാടകര്‍ക്ക് സേഫ് സോണ്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പരില്‍ വിളിക്കാം:-

ഇലവുങ്കല്‍:- 09400044991, 09562318181,
എരുമേലി:- 094 96367974, 08547639173,
കുട്ടിക്കാനം:- 09446037100, 08547639176.

കൂടാതെ ഇ-മെയിലായും സഹായം ലഭ്യമാകും. safezonesabarimala@gmail.com