അന്നദാനമണ്ഡപം

ശബരിമല ശ്രീധര്‍മ്മശാസ്താ അന്നദാന ട്രസ്റ്റ്
പശ്ചിമഘട്ടത്തിലെ പെരിയാര്‍ കടുവാസങ്കേതത്തിലെ കൊടുംകാട്ടിലാണ് അന്താരാഷ്ട്രപ്രശസ്തി ആര്‍ജിച്ച ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രം സ്ഥിതിചെയ്യുന്നത്. വര്‍ഷംതോറും ഇന്ത്യക്കാരും വിദേശികളുമായ കോടിക്കണക്കിനു തീര്‍ത്ഥാടകരെ ഈ ക്ഷേത്രം ആകര്‍ഷിക്കുന്നു.
ശബരിമലക്ഷേത്രത്തിലെ മുഖ്യമൂര്‍ത്തിയായ അയ്യപ്പസ്വാമിയെ തീര്‍ത്ഥാടകര്‍ അന്നദാനപ്രഭു എന്നാണ് വിളിക്കുന്നത്. അതുകൊണ്ട് ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഭക്ഷണം നല്‍കുക എന്നത് ഒരു സമര്‍പ്പണവും അയ്യപ്പധര്‍മ്മവുമായി പരിഗണിക്കപ്പെടുന്നു.
ശബരിമലക്ഷേത്രത്തിന്റെ ഭരണസമതിയായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ശബരിമലഭക്തര്‍ക്ക് ശബരിമലയിലും പമ്പയിലും ഇടത്താവളങ്ങളിലും സൗജന്യഭക്ഷണം പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. കോടിക്കണക്കിന് തീര്‍ത്ഥാടകര്‍ ഓരോ വര്‍ഷവും ശബരിമലയില്‍ എത്തുന്നതുകൊണ്ട് ഈ പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിന് ഭാരിച്ച വിഭവങ്ങള്‍ ആവശ്യമായിവരുന്നു. ശബരിമലയിലും മറ്റു ക്ഷേത്രങ്ങളിലും എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സൗജന്യഭക്ഷണം നല്‍കുന്നതിലേക്കായി ശബരിമല ശ്രീധര്‍മ്മശാസ്താ അന്നദാന ട്രസ്റ്റ് എന്ന പേരില്‍ ബോര്‍ഡ് ഒരു ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ട്. മാളികപ്പുറം ക്ഷേത്രത്തിനു പുറകിലായി ബേര്‍ഡ് ഒരു അന്നദാനമണ്ഡപം നിര്‍മ്മിച്ചിട്ടുണ്ട്. ഇത് ഇന്ത്യയിലെ ഏറ്റവും വലിയ അന്നദാനമണ്ഡപമാണ്. എല്ലാദിവസവും രണ്ടു ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ക്ക് സൗജന്യഭക്ഷണം നല്‍കാന്‍ സജ്ജമാണ്.

സംഭാവനകള്‍ അയക്കേണ്ട വിലാസം-
എക്സിക്യൂട്ടീ ഓഫീസര്‍
ശബരിമലദേവസ്വം
പത്തനംതിട്ട ജില്ല
കേരളം.
ഫോണ്‍- 04735-202028

 അല്ലെങ്കില്‍

ദേവസ്വം അക്കൗണ്ട് ഓഫീസറില്‍
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
നന്തന്‍കോട്
തിരുവനന്തപുരം (ഫോണ്‍-0471-2315837, ഫാക്സ്- 0471-2315834)
ഇമെയ്ല്‍- devaswomaccountsofficer@gmail.com

ശബരിമല ശ്രീധര്‍മ്മശാസ്താ അന്നദാന ട്രസ്റ്റിന്റെ പേരില്‍ ക്രോസ് ചെയ്ത ചെക്കായോ ഡീഡിയായോ സംഭാവനകള്‍ നല്‍കാവുന്നതാണ്. സംഭാവനകള്‍ക്ക് വരുമാന നികുതിയുടെ വകുപ്പുകള്‍ 80 G(5)(VI) പ്രകാരം നികുതി ഇളവ് ലഭിക്കുന്നതാണ്.

RTGS/NEFT വഴി ഇടപാടുകള്‍ നടത്തുന്നതിനുള്ള അക്കൗണ്ട് നമ്പര്‍-

ധനലക്ഷ്മി ബാങ്ക്, നന്തന്‍കോട്, തിരുവനന്തപുരം
അക്കൗണ്ട് നമ്പര്‍- 012601200000086
IFSC code: DLXB0000275

HDFC ബാങ്ക്, ശാസ്തമംഗലം, തിരുവനന്തപുരം
അക്കൗണ്ട് നമ്പര്‍- 15991110000014
IFSC code: HDFC0001599

ശബരിമലയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ സംഭാവനകള്‍ സ്വീകരിക്കുന്നതാണ്.
www.sabarimala.tdb.org.in
അല്ലെങ്കില്‍ ധനലക്ഷ്മി ബാങ്കിന്റെയോ എച്ച്.ഡി.എഫ്.സി.
ബാങ്കിന്റെയോ നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിക്കാവുന്നതാണ്.
www.dhanbank.com, www.hdfcbanks.com

പദ്ധതിപ്രകാരമുള്ള സംഭാവനകള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍-

അമ്പത് ലക്ഷം രൂപ
സംഭാവന നല്‍കുന്നയാളുടെയോ നിര്‍ദ്ദേശിക്കപ്പെടുന്ന ആളുടെയോ പേരില്‍ പത്ത് വര്‍ഷക്കാലം ദിവസം മൂന്നു നേരം അന്നദാനം നടത്തുന്നതാണ്.
മണ്ഡലപൂജയ്ക്കും മകരവിളക്കിനും മുമ്പുള്ള നാലു ദിവസങ്ങളില്‍ ഒഴികെ വര്‍ഷത്തില്‍ അഞ്ചുദിവസം സൗജന്യതാമസസൗകര്യം.
സൗകര്യപൂര്‍വം ദര്‍ശനം നടത്താനുള്ള ക്രമീകരണം.
പ്രതിവര്‍ഷം രണ്ട് ടിന്‍ അരവണയും (250 മില്ലി) രണ്ട് പാക്കറ്റ് അപ്പവും അടങ്ങുന്ന പ്രസാദം കിറ്റ് പതിനഞ്ച് വര്‍ഷക്കാലം.

ഇരുപത്തഞ്ച് ലക്ഷം രൂപ
സംഭാവന നല്‍കുന്നയാളുടെയോ നിര്‍ദ്ദേശിക്കപ്പെടുന്ന ആളുടെയോ പേരില്‍ നാല് വര്‍ഷക്കാലം ദിവസം മൂന്നു നേരം അന്നദാനം നടത്തുന്നതാണ്.
മണ്ഡലപൂജയ്ക്കും മകരവിളക്കിനും മുമ്പുള്ള നാലു ദിവസങ്ങളില്‍ ഒഴികെ വര്‍ഷത്തില്‍ മൂന്നു ദിവസം സൗജന്യതാമസസൗകര്യം.
സൗകര്യപൂര്‍വം ദര്‍ശനം നടത്താനുള്ള ക്രമീകരണം.
പ്രതിവര്‍ഷം രണ്ട് ടിന്‍ അരവണയും (250 മില്ലി) രണ്ട് പാക്കറ്റ് അപ്പവും അടങ്ങുന്ന പ്രസാദം കിറ്റ് പത്ത് വര്‍ഷക്കാലം.

ഇരുപത് ലക്ഷം രൂപ
സംഭാവന നല്‍കുന്നയാളുടെയോ നിര്‍ദ്ദേശിക്കപ്പെടുന്ന ആളുടെയോ പേരില്‍ മൂന്നു വര്‍ഷക്കാലം ദിവസം മൂന്നു നേരം അന്നദാനം നടത്തുന്നതാണ്.
മണ്ഡലപൂജയ്ക്കും മകരവിളക്കിനും മുമ്പുള്ള നാലു ദിവസങ്ങളില്‍ ഒഴികെ വര്‍ഷത്തില്‍ രണ്ട് ദിവസം പത്തു വര്‍ഷക്കാലം സൗജന്യതാമസസൗകര്യം.
സൗകര്യപൂര്‍വം ദര്‍ശനം നടത്താനുള്ള ക്രമീകരണം.
പ്രതിവര്‍ഷം രണ്ട് ടിന്‍ അരവണയും (250 മില്ലി) രണ്ട് പാക്കറ്റ് അപ്പവും അടങ്ങുന്ന പ്രസാദം കിറ്റ് പത്ത് വര്‍ഷക്കാലം.

പതിനഞ്ച് ലക്ഷം രൂപ
സംഭാവന നല്‍കുന്നയാളുടെയോ നിര്‍ദ്ദേശിക്കപ്പെടുന്ന ആളുടെയോ പേരില്‍ രണ്ട് വര്‍ഷക്കാലം ദിവസം മൂന്നു നേരം അന്നദാനം നടത്തുന്നതാണ്.
മണ്ഡലപൂജയ്ക്കും മകരവിളക്കിനും മുമ്പുള്ള നാലു ദിവസങ്ങളില്‍ ഒഴികെ വര്‍ഷത്തില്‍ രണ്ട് ദിവസം അഞ്ചുവര്‍ഷക്കാലം സൗജന്യതാമസസൗകര്യം.
സൗകര്യപൂര്‍വം ദര്‍ശനം നടത്താനുള്ള ക്രമീകരണം.
പ്രതിവര്‍ഷം രണ്ട് ടിന്‍ അരവണയും (250 മില്ലി) രണ്ട് പാക്കറ്റ് അപ്പവും അടങ്ങുന്ന പ്രസാദം കിറ്റ് പത്ത് വര്‍ഷക്കാലം.

പത്ത് ലക്ഷം രൂപ
സംഭാവന നല്‍കുന്നയാളുടെയോ നിര്‍ദ്ദേശിക്കപ്പെടുന്ന ആളുടെയോ പേരില്‍ രണ്ട് വര്‍ഷക്കാലം ദിവസം രണ്ട് നേരം അന്നദാനം നടത്തുന്നതാണ്.
മണ്ഡലപൂജയ്ക്കും മകരവിളക്കിനും മുമ്പുള്ള നാലു ദിവസങ്ങളില്‍ ഒഴികെ അഞ്ച് വര്‍ഷക്കാലത്തേക്ക് വര്‍ഷത്തില്‍ രണ്ട് ദിവസം സൗജന്യതാമസസൗകര്യം.
സൗകര്യപൂര്‍വം ദര്‍ശനം നടത്താനുള്ള ക്രമീകരണം.
പ്രതിവര്‍ഷം രണ്ട് ടിന്‍ അരവണയും (250 മില്ലി) രണ്ട് പാക്കറ്റ് അപ്പവും അടങ്ങുന്ന പ്രസാദം കിറ്റ് പത്ത് വര്‍ഷക്കാലം.

അഞ്ച് ലക്ഷം രൂപ
സംഭാവന നല്‍കുന്നയാളുടെയോ നിര്‍ദ്ദേശിക്കപ്പെടുന്ന ആളുടെയോ പേരില്‍ ഒരു ദിവസം രണ്ട് നേരം അന്നദാനം നടത്തുന്നതാണ്.
മണ്ഡലപൂജയ്ക്കും മകരവിളക്കിനും മകരവിളക്കിനും മുമ്പുള്ള നാലു ദിവസങ്ങളില്‍ ഒഴികെ രണ്ടു വര്‍ഷക്കാലം വര്‍ഷത്തില്‍ ഒരു ദിവസം സൗജന്യതാമസസൗകര്യം.
സൗകര്യപൂര്‍വം ദര്‍ശനം നടത്താനുള്ള ക്രമീകരണം.
പ്രതിവര്‍ഷം രണ്ട് ടിന്‍ അരവണയും (250 മില്ലി) രണ്ട് പാക്കറ്റ് അപ്പവും അടങ്ങുന്ന പ്രസാദം കിറ്റ് പത്ത് വര്‍ഷക്കാലം.

മൂന്നു ലക്ഷം രൂപ
സംഭാവന നല്‍കുന്നയാളുടെയോ നിര്‍ദ്ദേശിക്കപ്പെടുന്ന ആളുടെയോ പേരില്‍ ഒരു ദിവസം ഒരു നേരം അന്നദാനം നടത്തുന്നതാണ്.
മണ്ഡലപൂജയ്ക്കും മകരവിളക്കിനും മുമ്പുള്ള നാലു ദിവസങ്ങളില്‍ ഒഴികെ ഒരു ദിവസം സൗജന്യതാമസസൗകര്യം.
സൗകര്യപൂര്‍വം ദര്‍ശനം നടത്താനുള്ള ക്രമീകരണം.
പ്രതിവര്‍ഷം രണ്ട് ടിന്‍ അരവണയും (250 മില്ലി) രണ്ട് പാക്കറ്റ് അപ്പവും അടങ്ങുന്ന പ്രസാദം കിറ്റ് പത്ത് വര്‍ഷക്കാലം.

നൂറിന്റെ ഗുണിതമായ ഏതുതുകയും ഭക്തര്‍ക്ക് സംഭാവനയായി നല്‍കാവുന്നതാണ്.
കമ്പനികള്‍, ഫേമുകള്‍, കൂട്ടുചേര്‍ന്ന് സംഭാവന നല്‍കുന്നവര്‍, സ്പോണ്‍സര്‍മാര്‍ എന്നിവര്‍ നാമനിര്‍ദ്ദേശം ചെയ്യപ്പടുന്ന ആള്‍ക്ക്  ആനുകൂല്യങ്ങള്‍ ലഭിക്കുന്നതാണ്. സംഭാവന നല്‍കുന്ന വ്യക്തികള്‍ക്കും ആവശ്യമുണ്ടെങ്കില്‍ നോമിനികളെ നിശ്ചയിക്കാവുന്നതാണ്. ഈ പദ്ധതിപ്രകാരമുള്ള അന്നദാനം എല്ലാ ഭക്തര്‍ക്കും പരിധികളില്ലാതെ നല്‍കുന്നതാണ്.

അയ്യപ്പസ്വാമിയുടെ അനുഗ്രഹത്തോടെ,
ശബരിമല ശ്രീധര്‍മ്മശാസ്താ അന്നദാന ട്രസ്റ്റിനുവേണ്ടി,
ദേവസ്വം കമ്മീഷണറും ട്രസ്റ്റികളും
ദേവസ്വം കമ്മീഷണറുടെ ഓഫീസ്
നന്തന്‍കോട്, തിരുവനന്തപുരം 695003
ഫോണ്‍- 0471-2315156, 2314288
ഫാക്സ്- 0471-2315156
ഇമെയ്ല്‍- sabarimala.annadanam@gmail.com