ആറമ്മുള പാര്‍ത്ഥസാരഥി ക്ഷേത്രം

പത്തനംതിട്ട ജില്ലയിലെ‍ ആറന്മുളഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന പാര്‍ത്ഥസാരഥി ക്ഷേത്രം ഭക്തകവികളായ പന്ത്രണ്ട് ആഴ്വാര്‍മാരാല്‍ പ്രകീര്‍ത്തിക്കപ്പെട്ട ദിവ്യദേശങ്ങളായ108 വിഷ്ണുക്ഷേത്രങ്ങളില്‍ ഒന്നാണ്. കേരളീയമായ വാസ്തുമാതൃകയില്‍ നിര്‍മ്മക്കപ്പെട്ട ക്ഷേത്രം ക്രിസ്തു വര്‍ഷം 6-9 നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന ആഴ്വാര്‍ സന്യാസിമാരുടെ തമിഴ് വേദമായ ദിവ്യപ്രബന്ധത്തില്‍ സ്തുതുക്കപ്പെട്ടിരിക്കുന്നു. ഇത് വിഷ്ണുവിന്റെ അവതാരമായ കൃഷ്ണന് സമര്‍പ്പിക്കപ്പെട്ട 108 ദിവ്യദേശങ്ങളില്‍ ഒന്നാണ്.

മഹാഭാരതയുദ്ധത്തില്‍ അര്‍ജുനന്റെ തേരാളിയായിരുന്ന കൃഷ്ണന് പാര്‍ത്ഥസാരഥി എന്ന പേര് ലഭിച്ചു. കേരളത്തിലെ പ്രധാനപ്പെട്ട കൃഷ്ണക്ഷേത്രങ്ങളില്‍ ഒന്നാണിത്. ഗുരുവായൂര്‍ക്ഷേത്രം തൃച്ചംബരം ക്ഷേത്രം, തിരുവാര്‍പ്പ്, അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രം എന്നിവയാണ് മറ്റുള്ളവ. മഹാഭാരതകഥയുമായി ബന്ധപ്പെട്ട ചെങ്ങന്നൂര്‍ പ്രദേശത്തെ അഞ്ചു പുരാതനക്ഷേത്രങ്ങളില്‍ ഒന്നാണ് ആറമ്മുള പാര്‍ത്ഥസാരഥി ക്ഷേത്രം. പാണ്ഡവന്മാര്‍ അഞ്ചുപേരും ഇവിടെ ഓരോ ക്ഷത്രം നിര്‍മ്മിച്ചുവെന്നാണ് ഐതിഹ്യം. യുധിഷ്ഠിരന്‍ തൃച്ചിത്താട്ട് മഹാവിഷ്ണു ക്ഷേത്രവും ഭീമന്‍ പുലിയൂര്‍ മഹാവിഷ്ണു ക്ഷേത്രവും അര്‍ജുനന്‍ ആറമ്മുളക്ഷേത്രവും നകുലന്‍ തിരുവന്‍വണ്ടൂര്‍ മഹാവിഷ്ണുക്ഷേത്രവും സഹദേവന്‍ തൃക്കടിത്താനം മഹാവിഷ്ണു ക്ഷേത്രവും നിര്‍മ്മിച്ചുവത്രേ.

പന്തളത്തുനിന്നു് ശബരിമലയിലേക്ക് തിരുവാഭരണവും കൊണ്ടുപോകുന്ന ഘോഷയാത്രാസംഘം തങ്ങുന്നവിശ്രമകേന്ദ്രങ്ങളില്‍ ഒന്നാണ് പാര്‍ത്ഥസാരഥി ക്ഷേത്രം തിരുവിതാംകൂര്‍ രാജാവ് അയ്യപ്പനു സമര്‍പ്പിച്ച തങ്കയങ്കി (സ്വര്‍ണ്ണത്തിലുള്ള വസ്ത്രം) ഈ ക്ഷേത്രത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഡിസംബര്‍ മാസത്തിന്റെ അവസാനമുള്ള മണ്ഡലകാലത്ത് ഇവ ശബരിമലയിലേക്ക് കൊണ്ടുപോകുന്നു. ക്ഷേത്രത്തിന്റെ പുറംമതിലില്‍ പ്രവേശനത്തിനായി‍ നാലു ഗോപുരങ്ങളുണ്ട്. കിഴക്കേ കവാടത്തിലേക്ക് കടക്കാന്‍ പതിനെട്ട് പടികളുണ്ട്. വടക്കേഗോപുരത്തിലുള്ള അമ്പത്തിനാലു പടികള്‍ പമ്പാനദിയിലാണ് ചെന്നെത്തുന്നത്.  ക്ഷേത്രച്ചുവരുകളില്‍ പതിനെട്ടാം നൂറ്റാണ്ടിനു മുമ്പ് ആലേഖനം ചെയ്ത ചിത്രങ്ങള്‍ കാണാം.

രാവിലെ 4 മുതല്‍ 11 വരെയും വൈകുന്നേരം 5 മുതല്‍ 8 വരെയും ക്ഷേത്രം തുറന്നിരിക്കും. കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനാണ് ക്ഷേത്രത്തിന്റെ ഭരണച്ചുമതല.

ബന്ധപ്പെടാവുന്ന ഇ-മെയിൽ

ഈ വെബ്‌സൈറ്റിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള നിർദ്ദേശങ്ങൾക്ക്, ഇ-മെയിൽ ചെയ്യുക: webprd@kerala.gov.in

Connect us

ഹെല്‍പ് ലൈന്‍

rfdbvn

Updated Schedule