മലയാലപ്പുഴ ദേവീക്ഷേത്രം

മലയാലപ്പുഴ ദേവീക്ഷേത്രം കേരളത്തിലെ മലയാലപ്പുഴ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. ഇത് ഭഗവതീദേവിക്കായി സമര്‍പ്പിക്കപ്പെട്ടതാണ്. കേരളത്തിലെ വളരെ പ്രസിദ്ധവും പ്രബലവുമായ ശക്തിക്ഷേത്രമാണിത്.

ക്ഷേത്രത്തില്‍ ഒരു ചെറിയ നമസ്കാരമണ്ഡപവും ചുറ്റമ്പലവും ക്ഷേത്രത്തിനുള്ളിലായി ഒരു ബലിക്കല്‍പ്പുരയുമുണ്ട്. ക്ഷേത്രത്തിന് മൂവായിരം വര്‍ഷത്തിലേറെ പഴക്കമുള്ളതായി വിശ്വസിക്കപ്പെടുന്നു. ഇടത്തരം വലിപ്പമുള്ള ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തായി ഗാംഭീര്യമുള്ള ഒരു ഗോപുരമുണ്ട്.  ദീര്‍ഘ ചതുരാകൃതിയിലുള്ള ശ്രീകോവിലിനു മുമ്പില്‍ ഒരു മുഖമണ്ഡപമുണ്ട്. കടുശര്‍ക്കരയോഗം എന്ന വിദ്യ ഉപയോഗിച്ചാണ് ഇവിടത്തെ വിഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്. പല തരം തടിക്കഷണങ്ങള്‍, കളിമണ്ണ്, ആയുര്‍വേദ പച്ചമരുന്നുകള്‍, പാല്‍, നെയ്യ്, ശര്‍ക്കര, മഞ്ഞള്‍, ചന്ദനം, കര്‍പ്പൂരം, സ്വര്‍ണ്ണം, വെള്ളി, മണല്‍, പ്രകൃതിദത്തമായ പശ തടങ്ങിയവ ചേര്‍ത്താണ് വിഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്.

മനുഷ്യശരീരത്തിലെ എല്ലാ ഭാഗങ്ങള്‍ക്കും സമാനമായ ഘടന വിഗ്രഹത്തിനു നല്‍കിയിട്ടുണ്ട്.  പ്രതിഷ്ഠാകര്‍മ്മത്തിന്റെ ഭാഗമായി താന്ത്രികവിധിപ്രകാരം പ്രാണപ്രതിഷ്ഠാകര്‍മ്മത്തിലൂടെ (ജീവന്‍ പകരുന്ന കര്‍മ്മം) വിഗ്രഹത്തിന് തന്ത്രി ശക്തിയും ചൈതന്യവും വരുത്തിയിട്ടുണ്ട്. ക്ഷേത്രത്തിലെ സ്വയംഭൂവായ ശിവലിംഗം വളര്‍ന്നുകൊണ്ടിരിക്കുന്നു എന്നണ് വിശ്വാസം. പൂത്തുനില്‍ക്കുന്ന ഒരു കൊന്നമരത്തിന്റെ തണലില്‍ സ്ഥിതിചെയ്യുന്ന ഈ ശിവലിംഗത്തിന് ക്ഷേത്രമില്ല.

ഭദ്രകാളീദേവിയാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. ഉഗ്രരൂപിണിയായ പാര്‍വതിയുടെ പ്രതിരൂപമാണിത്. എന്നാല്‍, ഭക്തര്‍ക്ക് ദേവി സ്നേഹസ്വരൂപിണിയായ അമ്മയാണ്. പ്രതിഷ്ഠയ്ക്ക് അഞ്ചര അടി ഉയരമുണ്ട്. മറ്റു ക്ഷേത്രങ്ങളിലെ ശിലയില്‍ തീര്‍‍ത്ത വിഗ്രഹങ്ങളില്‍ നിന്ന് വ്യത്യസ്തമായി പലതരം വസ്തുക്കാളാലാണ് ഇവിടത്തെ വിഗ്രഹം പണിതിട്ടുള്ളത്.

വിനായകചതുര്‍ത്ഥി, നവരാത്രി, ശിവരാത്രി, മറ്റു പ്രധാന ആഘോഷങ്ങള്‍ എന്നിവ വിപുലമായി ഇവിടെ നടത്തിവരുന്നു. ചൊവ്വാഴ്ച്ചയും വെള്ളിയാഴ്ച്ചയും എല്ലാ ദേവീക്ഷേത്രങ്ങളിലും പ്രധാനപ്പെട്ട ദിവസങ്ങളാണ്. തിരക്കേറിയ ഈ ദിവസങ്ങളില്‍ ദര്‍ശനത്തിനായി കാത്തുനില്‍ക്കേണ്ടിവരും. മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ വാര്‍ഷികോത്സവം കുംഭമാസത്തിലെ (ഫെബ്രുവരി- മാര്‍ച്ച്) തിരുവാതിര നക്ഷത്രത്തില്‍ ആരംഭിക്കുന്നു. പതിനൊന്നാം ദിവത്തെ ആറാട്ടോടുകൂടി (ആറിലോ കുളത്തിലോ വിഗ്രഹം മുക്കിയെടുക്കുന്ന ചടങ്ങ്) ഉത്സവം അവസാനിക്കും.

തോണിയരിപ്പായസം, നെയ്‍വിളക്ക്, നിറപറ (അരി, നല്ല്, പഞ്ചസാര തുടങ്ങിയവ പറനിറച്ച് നിവേദിക്കല്‍) തുടങ്ങിയവയാണ് വഴിപാടുകള്‍. ഭസ്മം, ചന്ദനം പാല്‍, നെയ്യ്, കരിക്കിന്‍ വള്ളം എന്നിവ ഉപയോഗിച്ച് അഭിഷേകം നടത്തിവരുന്നു.
 

 

ബന്ധപ്പെടാവുന്ന ഇ-മെയിൽ

ഈ വെബ്‌സൈറ്റിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള നിർദ്ദേശങ്ങൾക്ക്, ഇ-മെയിൽ ചെയ്യുക: webprd@kerala.gov.in

Connect us

ഹെല്‍പ് ലൈന്‍

rfdbvn